Saturday, January 17, 2009

അഭയ കേസും സമാന്തര കോടതികളും

ഇന്നു മാധ്യമങ്ങളാണ് യഥാര്‍ത്ഥ കോടതികള്‍..

അഭയ കേസ് ഇതിനു തെളിവല്ലേ? കോടതിയെ എങ്ങനെ പ്രതികരിക്കണമെന്ന് പഠിപ്പിക്കുന്നത്‌ മാധ്യമങ്ങള്‍ തന്നെ. ജനം ഒരു വസ്തുതയെ എങ്ങനെ സ്വീകരിക്കണമെന്ന് നിശ്ചയിക്കുന്നതും അവര്‍ തന്നെ..കാളപെറ്റെന്നു കേട്ടപ്പോള്‍ പാല്‍ കറക്കാനുള്ള മൊന്ത അന്വേഷിക്കുവരെ ചെയ്തു അവര്‍..


CBI അഭയ കേസിനെക്കുറിച്ച് കോടതിയില്‍ വിശദീകരിചെന്നിരിക്കെട്ടെ, അതിന്മേലുള്ള വിധി ആരാണ് പ്രസ്താവിച്ചത്, മാധ്യമങ്ങള്‍ തന്നെ.അതിനു ചെണ്ടകൊട്ടാന്‍ മാധ്യമങ്ങള്‍ കാലൊടിച്ചു കളഞ്ഞ ജനങ്ങളും. അതുകൊണ്ട് ഇത്തരത്തില്‍ കോടതി പരാമര്‍ശിക്കുമ്പോള്‍ അത് സമാന്തര കോടതികളായ മാധ്യമങ്ങള്‍ക്കെതിരെയുള്ള വിധിയാണ്.


അച്ചന്മാരും സിസ്റെര്മാരും കുറ്റവാളികള്‍ എന്ന് CBI പറഞ്ഞപ്പോള്‍ തന്നെ അത് സുവിശേഷവാക്യമാക്കിയ കേരള കൌമാദി പോലുള്ള പത്രങ്ങള്‍ കോടതി അലക്ഷ്യം തീര്‍ച്ചയായും അര്‍ഹിക്കുന്നു. ഇതുസഹിക്കവയ്യാതെ കോടതിയുടെ വിലകുറച്ച് കാണിക്കാനും കോടതി വിധിക്കെതിരെ എന്ത് പറഞ്ഞാലും കോടതിയലക്ഷ്യമാകുമെന്നുമുള്ള മിഥ്യാ ധാരണ ജനങ്ങളില്‍ വളര്‍ത്താനും മാധ്യമങ്ങള്‍ ശ്രമിക്കുന്നു. വിവരമില്ലാത്ത മാധ്യമങ്ങളെ വിവേകത്തോടെ സമീപിക്കാതവര്‍ക്ക് സ്തുതി,

16 comments:

Anuroop Sunny said...

മാധ്യമ പക്ഷത്തുനിന്ന് കോടതിയെ വിമര്‍ശിക്കാനാണ് എല്ലാവര്ക്കും ഇഷ്ടം..

Appu Adyakshari said...

അനുരൂപ്, ആദ്യാക്ഷരിയില്‍ ഒരുപാടു ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് അനുരൂപിന്റെ ബ്ലോഗ് ഞാന്‍ കാണുന്നത്. ഒരു പതിനഞ്ചുവയസുകാരന്റെ ബ്ലോഗാണിതെന്നറിഞ്ഞപ്പോള്‍ വലിയസന്തോഷം തോന്നി. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള വാക്കുകളും എഴുത്തും, കവിതയും, ചിന്തയും. നന്നായിരിക്കുന്നു! അഭിനന്ദനങ്ങള്‍!

The Common Man | പ്രാരബ്ധം said...

അനുരൂപേ , അനിയാ...

കൊടു കൈ!!!

കുഞ്ഞന്‍ said...

മോനേ കുട്ടാ..

ഒരു പതിനഞ്ചുകാരനാണിത് പറഞ്ഞതെന്ന് അറിയുമ്പോള്‍, ദൈവമേ കുഞ്ഞനെന്ന പേര് സ്വീകരിച്ചത് നന്നായെന്ന് തോന്നുന്നു..

|santhosh|സന്തോഷ്| said...

അനിയാ അനുരൂപാ
പറഞ്ഞതു മുഴുവനായോ? അതോ മുഴുവന്‍ എനിക്കങ്ങോട്ടു മനസ്സിലാവാഞ്ഞിട്ടോ? അനിയന്‍ പറഞ്ഞു വരുന്നത് എന്താണ്? മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ സമാന്തര കോടതി പോലെ പ്രവര്‍ത്തിച്ചെന്നോ? ആയിക്കോട്ടെ. വിഷയങ്ങള്‍ അനിയനു അറിയുമെങ്കിലും ഇല്ലെങ്കിലും, 16 വര്‍ഷം, അതേ നീണ്ട 16 വര്‍ഷം ഈ വിഷയം മുക്കി കളഞ്ഞ സഭ, അഭയയുടെ കുടുംബത്തെ ഒറ്റപ്പെടുത്തിയ സഭ, സഭയോ അതിലുള്‍പ്പെട്ടവരോ ഈ സംഭവത്തില്‍ പങ്കാളികളാവില്ലെന്ന കോമന്‍ സെന്‍സിനെ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, ഈ കേസില്‍ പണവും മറ്റുമായി വഴിതെറ്റിക്കാന്‍ ശ്രമിച്ച സഭ.. ആ സഭ ഇതിലേതാണു കുഞ്ഞാടേ? സമാന്തര ഭരണകൂടമോ അതോ മറ്റു വേറെ എന്തെങ്കിലുമോ? കുറച്ചെങ്കിലും സത്യസന്ധമായ വിവരങ്ങള്‍ നമ്മള്‍ ജനത്തിനോടൂ തരുന്നത് ഈ മാധ്യമങ്ങള്‍ തന്നെയാണ്. സഭയും പുരോഹിതവര്‍ഗ്ഗവും, നിയമപാലകരും, നീതിന്യായവും എല്ലാം ഈ പുരോഹിതവര്‍ഗ്ഗത്തിന്റെ എച്ചില്‍ പട്ടികളാകുമ്പോള്‍ നാം ആരെയാണ് വിശ്വസിക്കേണ്ടത്? ആരുടെ വാക്കുകള്‍ക്കാണ് വില കല്‍പ്പിക്കേണ്ടത്? അനിയന്‍ ഉത്തരം തരുമെന്നു കരുതട്ടെ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എഴുതിയതൊന്നും വായിച്ചിട്ടില്ല. ഇത്തിരി തിരക്കുണ്ട് മാഷേ... പിന്നെ ആ പ്രൊഫൈല്‍ പേര് കണ്ടതു കൊണ്ട് ഒരിത്തിരി സന്തോഷം ഇത്തിരിയല്ല ഒത്തിരി....

നാട്ടുകാരാ എഴുതിയത് വായിക്കാട്ടോ...

Anuroop Sunny said...

അഭയകേസിനേക്കുറിച്ചല്ല, സമകാലികമായി കേസിനുണ്ടായ പുരോഗതിയും അതിനോട് മാധ്യമങ്ങള്‍ പ്രതികരിച്ച രീതിയുമാണ് വിശകലന വിധേയമാകേണ്ടത്. സഭയാണ് ഇത്തരം ഹീനമായ കളികള്‍ക്ക് പിന്നിലെന്കില്‍ സഭ ശക്തമായ മാധ്യമ വിചാരണ അര്‍ഹിക്കുന്നു. എന്നാല്‍ കോടതി ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിട്ടില്ല. CBI യുടെ കണ്ടെത്തല്‍ എത്രത്തോളം വിശസ്നീയമാ ണെന്നു കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തു. (ഹേമ വിവാദം എന്തെങ്കിലുമായികൊള്ളട്ടെ) . ഇത്തരത്തില്‍ വിചാരണ കോടതിയില്‍ നടക്കുമ്പോള്‍ തന്നെ മാധ്യമങ്ങളില്‍ സമാന്തര വിചാരണ നടക്കുന്നു. തുടര്‍ന്ന് മാധ്യമങ്ങള്‍ തന്നെ വിധിയും പ്രസ്താവിച്ചു.

അഭയാകേസില്‍ കുറ്റ വിചാരണ നേരിടുന്നവരെ പല മാധ്യമങ്ങളും പരാമര്‍ശിക്കുന്ന വാക്കുതന്നെ നോക്കുക. 'കുറ്റവാളികള്‍' എന്നാനവരെ വിശേഷിപ്പിക്കുന്നത്. 'കുറ്റാരോപിതര്‍' എന്ന് പരാമര്‍ശിക്കപെടേണ്ടിടതാണ് ഇതെന്നുമോര്‍ക്കുക. വിവേകത്തോടെ സമീപിക്കേണ്ട മാധ്യമാവാര്‍ത്തകളിലെ ചെറിയൊരു പദമാറ്റം പോലും ഒരുപാട് പേരെ സ്വാധീനിക്കാനാകും. കുറ്റാരോപിതരെ കുറ്റവാളികളാക്കേണ്ടത് നീതിന്യായ വ്യവസ്ഥയാണ്‌. അതിനെ മറികടനു‌ മാധ്യമങ്ങള്‍ അവരെ കുറ്റവാളികളാക്കി.

അച്ചന്മാരെയും സിസ്റ്ററിനെയും കുറിച്ച് കേട്ടതും കേള്‍ക്കാത്തതുംവച്ച് ഇക്കിളിപെടുതുന്ന കഥകളെഴുതി പല പത്രങ്ങളും അഭയാക്കേസിന്റെ കാര്യത്തില്‍ മഞ്ഞപത്രത്തിന്റെ ആസ്വാദന സുഖത്തിലേക്ക് മാറുകയും ചെയ്തു. സത്യമിതെന്നു ചൂണ്ടികാണിക്കേണ്ട കോടതിയെ വെല്ലുന്ന പ്രകടനമായിരുന്നു മാധ്യമങ്ങളുടെത്.

നീതിന്യായ വ്യവസ്ഥയെ മറികടന്നുള്ളതും വിവേകരഹിതവുമായ മാധ്യമങ്ങളുടെ പ്രവര്‍ത്തനം അപലപനീയം തന്നെ. സമുന്നതര്‍ കുറ്റാരോപിതരായാല്‍ അവരുടെ തൊലിയുരിഞ്ഞു അച്ചടിയിലൂടെ ജനത്തിനുമുന്പില്‍ അവതരിപ്പിച്ചു അവരെ ചിരിപ്പിക്കുകയും കയ്യടിനേടുകയും ചെയ്യുന്ന ഒരു പത്ര സംസ്കാരം നമ്മുടെ നാടിനാവശ്യമോ എന്ന് ചിന്തിക്കേണ്ടതും ഈ ജനം തന്നെയാണ്. മാധ്യമങ്ങള്‍ എല്ലാ ഭരണ സംവിധാനങ്ങള്‍ക്കും അതീതമായ സ്ഥാനം നേടുന്നതും ചിന്തനീയമാണ്.

Anuroop Sunny said...

മുകളിലെ കമന്റ് ബഹു. സന്തോഷിനുള്ള മറുപടികൂടിയാണ്. ഞാന്‍ പോസ്റ്റില്‍ ചര്‍ച്ചചെയ്യാനാഗ്രഹിച്ചത് അഭയാക്കേസിലെ സഭാ ഇടപെടലിനെ പറ്റിയല്ല മാധ്യമ ഇടപെടലിനെ പറ്റിയാണ്.

Unknown said...

അനുരൂപ്, കമന്റുക‌‌ള്‍‌‌ മറുമൊഴിയില്‍‌‌ വരാന്‍‌‌ അവ marumozhikal AT gmail.com ലേക്ക് റീഡയറക്ട് ചെയ്താല്‍ മാത്രം മതി.

Anuroop Sunny said...

@ മറുമൊഴികള്‍, ഞാനിടുന്ന കമന്റ് ആണ് വരാത്തത്. എന്റെ ബ്ലോഗില്‍ മറ്റുള്ളവര്‍ ഇടുന്ന കമന്റുകള്‍ വരുന്നുണ്ട്,. ഞാന്‍ മറ്റ്ള്ളവരുടെ ബ്ലോഗില്‍ ഇടുന്ന കമന്റുകള്‍ ഒന്നും തന്നെ മറുമൊഴികള്‍ കാണിക്കുന്നില്ല ..

Unknown said...

I don't know what to say,because infrond you I am just a baby

വികടശിരോമണി said...

ആളു കുഴപ്പമില്ലല്ലോ,വായിക്കുന്നുണ്ട്ട്ടോ,ഈ ചേട്ടനും.

Sunith Somasekharan said...

):

Unknown said...

Basic nature of the truth is always mystery.... Since no one knows what is universal truth...it may not be always right to accept relative truths as truths. Abhya case is a 'relative truth' for u and and 'relative false for someone else or vice versa (inclusive of courts). Court always needs evidence to support with.(I agree that no one can influnce court, but people destroy evidence).For example, in a day we tell lot many lies or we hide our improper actions.we know that 95% lies we tell in our life remain as truths since we are smart enough to not leave any evidence to identify it as lies. So 95% of the cases, reaching in court may not have a suppoting evidence to probe with.
I know that I am not justifying ur topic. We can tell that court is always right, I further tell that court is always right but sans 95% which I said above. Therefore we can conclude court is 100% correct only with the 5 % of the cases.
Media is like a person. It has its own outlook and style of explaining thing. Like media, a person also has pro or contra opinion, but it does not get highligted like media since latter is the most popular and powerful instument for communication.
Inshort, if court did not tell something is wrong it doesn't mean that it is right,in the same way if media expresses more than what is needed ... it is like you and me who exagrate hot topics with our own addition to make it more circular or popular.

Therefore I am no one to judge court,media and abhya case. i am the judge of myself.( But personally speaking I have a soft corner to Priests and Nuns who are accused to be culprits. Evevthough I dont know truth...and if still I feel a soft corner it may be because I am a Christian and I have good relation with people related to Church.The same may be aplicable to many of you too.)

* many of u may be thinking about the nullness of the narration in the first reading.But definitely if you read again and again you will get the real connection with the topic supported with philosophical and logical Syllogismes.

Anuroop Sunny said...

ക്രിയാത്മക മറുപടിക്കള്‍ക്ക് ഒരുപാട് നന്ദി...

smitha said...

അനുരൂപ് , 15 വയസുകരന്റെ ഭാഷ തന്നെയൊ ഇതു? വളരെ ശക്തമായാ ഭാഷ, അഭിനന്ദനങള്‍ .