Wednesday, May 27, 2009

പനിപിടിച്ച ആരോഗ്യവകുപ്പ്

ആരോഗ്യവകുപ്പിന്റെ ഗൗരവകരമായ അനാസ്ഥയുടെ മൂന്നാം വര്‍ഷം. മഴയെത്തുമെന്നും പനിയെത്തുമെന്നും അറിവില്ലാത്തവിധം പെരുമാറുകയായിരുന്നു അവര്‍. നിരുത്തരവാദപരം എന്ന വാക്കുകൊണ്ടിതിനെ വിശേഷിപ്പിച്ചുകൂടാ. കൊതുകിനെ പ്രതിരോധിക്കാനും കുടിവെള്ളം ഉറപ്പാക്കാനും ചെറുവിരലനക്കാത്ത ഒരു ആരോഗ്യവകുപ്പ് എന്തിന്‌ എന്ന ചോദ്യം അവര്‍ പ്രസ്താവനകളിറക്കി വിഫലമായി തടുക്കുന്നു. പ്രസ്താവനകളടിച്ചാല്‍ കൊതുക് ചാകില്ലല്ലോ.

മാധ്യമങ്ങള്‍ക്കും പനിമരണങ്ങളില്‍ കാര്യമായ പങ്കുണ്ട് ‍. വിമര്‍ശിക്കാനും വായടപ്പിക്കാനും അവസരവാദം ചൊല്ലാനും മാത്രമല്ല ഉത്തരവാദങ്ങള്‍ വേണ്ട സമയത്ത് ഭരണകൂടങ്ങളെ ഉണര്‍ത്തിക്കാനും അവര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചികിത്സയല്ല പ്രതിരോധമാണുത്തമം എന്ന് ചൊല്ല് ആരോഗ്യ വകുപ്പിനൊപ്പം അവരും മറന്നു.

ഇനി ബാക്കിയുള്ളത് സ്വയം ചികിത്സയാണ്‌. വ്യാധികള്‍ക്കെതിരെ ജനകീയ മുന്നേറ്റമുണ്ടാകണം എന്ന് കല്പിക്കാനാവില്ലെങ്കിലും പരിസരങ്ങള്‍ ശുചിയാക്കി സൂക്ഷിക്കണമെന്ന പാഠമെങ്കിലും അടുത്ത വര്‍ഷത്തേക്കായി നമുക്ക് പഠിക്കാം. പാര്‍ട്ടിയുടെ ആരോഗ്യം നന്നാക്കാന്‍ ശ്രമിക്കുന്നവരെ വിശ്വസിക്കുന്നതിനേക്കാള്‍ ഭേദം നമ്മുടെ ആരോഗ്യം നമ്മള്‍ തന്നെ നോക്കുന്നതായിരിക്കും.

4 comments:

Anuroop Sunny said...

Appu Adyakshari said...

അനുരൂപേ, നമ്മുടെ വീടും, നമ്മെത്തന്നെയും വെടിപ്പായി സൂക്ഷിക്കാന്‍ മലയാളികള്‍ മറ്റെതു നാട്ടുകാരേക്കാളും മുമ്പിലാണ്. പക്ഷേ അതു വീട്ടില്‍ മാത്രം ഒതുങ്ങുന്നു. പരിസരത്തിന്റെ വൃത്തിയുടെ കാര്യമാത്രം മലയാളിക്ക് ഒരു വിഷയമേയല്ല. അതാണിവിടെ പ്രശ്നം.

ജ്വാല said...

പ്രതികരിക്കുന്ന ഈ കഴിവിനു ആശംസകള്‍

Anil cheleri kumaran said...

പ്രതികരിക്കുന്ന കുരുന്ന് മനസ്സിൻ അഭിനന്ദനങ്ങൾ.